/sathyam/media/media_files/2025/09/23/lorry-sets-fire-2025-09-23-17-28-41.jpg)
ബം​ഗളൂരു: ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ലോറിക്ക് തീയിട്ട് യുവാക്കള്‍. കര്‍ണാടകയിലെ ബലഗാവിയിലെ ഐനപൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആറ് പേര്‍ക്കെതിരെ കേസ് എടുത്തു.
അഞ്ച് പേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ ഒളിവിലാണ്. ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അക്രമികള്‍ ഡ്രൈവറെ ക്രൂരമായി ആക്രമിച്ചതായും റിപോര്‍ട്ടുണ്ട്.
അതേസമയം ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. 7 ക്വിന്റല്‍ ബീഫുമായി പോയ ലോറിയാണ് പ്രതികള്‍ കത്തിച്ചത്. റായ്ബാഗില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ലോറി. സംഭവത്തില്‍ ലോറി പൂര്‍ണമായും കത്തിനശിച്ചു.
ഉഗാര്‍ ഫാക്ടറിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര ഖോട്ട് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ഥലം സന്ദര്‍ശിച്ചു. സംഭവ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.