ക​മി​താ​ക്ക​ളു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തിയ കേസിലെ പ്രതി; വ​നി​താ പോ​ലീ​സു​കാ​രി​യു​ടെ കൈ​വി​ര​ൽ ഒ​ടി​ച്ച് ര​ക്ഷ​പെ​ട്ടു: അറസ്റ്റ്

യു​വ​തി​യേ​യും യു​വാ​വി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് മൊ​യ്നു​ദ്ദീ​ൻ സ​മാ

New Update
moiu

കാ​സ​ർ​ഗോ​ഡ്: അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കൈ​വി​ര​ൽ ഒ​ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​റ​സ്റ്റി​ൽ.

Advertisment

ഹൊ​സ​ബെ​ട്ടു​വി​ലെ മൊ​യ്നു​ദ്ദീ​ൻ സ​മാ​യെ​യാ​ണ് (33) ഇ​ന്ന് പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് മം​ഗ​ളൂ​രു ക​ല്ലാ​പ്പു പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

 യു​വ​തി​യേ​യും യു​വാ​വി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി പ​ണം ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് മൊ​യ്നു​ദ്ദീ​ൻ സ​മാ.

ജ​നു​വ​രി 14ന് ​ഉ​ച്ച​യ്ക്ക് 12ന് ​ഹൊ​സ​ങ്ക​ടി​യി​ലാ​ണ് സം​ഭ​വം. ഉ​ള്ളാ​ൽ താ​ലൂ​ക്കി​ലെ കൈ​ര​ങ്ക​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ് (41), പെ​ൺ സു​ഹൃ​ത്ത് ദ​ക്ഷി​ണ ക​ന്ന​ഡ സ്വ​ദേ​ശി​യാ​യ 30കാ​രി എ​ന്നി​വ​രാ​ണ് അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ഇ​രു​വ​രും ഉ​ണ്ടാ​യി​രു​ന്ന മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ മൊ​യ്നു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം യു​വാ​വി​നേ​യും പെ​ൺ​സു​ഹൃ​ത്തി​നേ​യും ഒ​രു​മി​ച്ചി​രു​ത്തി ന​ഗ്ന ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തി. തു​ട​ർ​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം 5,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​മാ​യി സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വും യു​വ​തി​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പ്ര​തി​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ് പോ​ലീ​സ് മം​ഗ​ളൂ​രു​വി​ലെ​ത്തി. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റു​ടെ കൈ​വി​ര​ൽ ഒ​ടി​ച്ച് മൊ​യ്നു​ദ്ദീ​ൻ സ​മാ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൂ​ട്ടു പ്ര​തി​ക​ളാ​യ മ​ഞ്ചേ​ശ്വ​രം പി​ടാ​ര​ര് മൂ​ല​യി​ൽ ഹാ​രി​സ് (40), ബ​ഡാ​ജെ ക​ജൂ​ർ മാ​ലി​യി​ലെ ടി.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ർ (43) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രുന്നു​

Advertisment