എൽപിജി വില മുതൽ ശമ്പളവും കാർ വിലയും വരെ. ജനുവരി 1 മുതൽ രാജ്യം പുതിയ മാറ്റങ്ങളിലേക്ക്

 ജനുവരി 1 മുതല്‍ ഇവ ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. ഇത് നിങ്ങളുടെ ആദായനികുതി റീഫണ്ടുകളെയും ബാങ്കിംഗ് സേവനങ്ങളെയും ബാധിക്കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: 2025 എന്ന വര്‍ഷം അവസാനിക്കാറായിരിക്കുന്നു. 2026 ജനുവരി 1-ന്റെ വരവോടെ രാജ്യം വലിയ സാമ്പത്തിക മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിങ്ങളുടെ ദൈനംദിന ജീവിതത്തെയും പോക്കറ്റിനെയും നേരിട്ട് ബാധിക്കുന്ന നിരവധി നിയമങ്ങള്‍ ജനുവരി 1 മുതല്‍ മാറുകയാണ്.

Advertisment

പാചകവാതക വില മുതല്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍, ശമ്പള പരിഷ്‌കരണം, വാഹനങ്ങളുടെ വില എന്നിവയില്‍ വരെ മാറ്റങ്ങള്‍ വരുന്നു. ജനുവരി 1 മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും.

 ജനുവരി 1 മുതല്‍ ഇവ ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും. ഇത് നിങ്ങളുടെ ആദായനികുതി റീഫണ്ടുകളെയും ബാങ്കിംഗ് സേവനങ്ങളെയും ബാധിക്കും. കൂടാതെ പല സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കാം.

2. യുപിഐ, സിം, മെസേജിംഗ് നിയമങ്ങള്‍ കര്‍ശനമാകും

ഡിജിറ്റല്‍ പേയ്മെന്റുകളിലെ തട്ടിപ്പുകള്‍ തടയുന്നതിനായി യുപിഐ നിയമങ്ങള്‍ ജനുവരി മുതല്‍ കൂടുതല്‍ കര്‍ശനമാക്കും. സിം വെരിഫിക്കേഷന്‍ നിയമങ്ങളും കടുപ്പിക്കും. വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനാണ് ഈ നീക്കം.

3. എഫ്ഡി സ്‌കീമുകളും ലോണുകളും

എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ കുറച്ചിട്ടുണ്ട്, ഇത് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ പുതിയ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഉ) പലിശ നിരക്കുകളും ജനുവരി മുതല്‍ നടപ്പിലാക്കും. ഇത് നിങ്ങളുടെ നിക്ഷേപങ്ങളെയും വായ്പാ തിരിച്ചടവിനെയും ബാധിക്കും.

4. എല്‍പിജി സിലിണ്ടര്‍ വില

എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില പുതുക്കാറുണ്ട്. ജനുവരി 1-ന് എല്‍പിജി വിലയില്‍ വര്‍ദ്ധനവോ കുറവോ ഉണ്ടാകാം. ഡിസംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 10 രൂപ കുറച്ചിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,580.50 രൂപയാണ് വില.

5. സിഎന്‍ജി-പിഎന്‍ജി, എടിഎഫ് വിലകള്‍

പാചകവാതകത്തിനൊപ്പം സിഎന്‍ജി, പിഎന്‍ജി, വിമാന ഇന്ധനം (അഠഎ) എന്നിവയുടെ വിലയും എണ്ണക്കമ്പനികള്‍ പുതുക്കും. ജെറ്റ് ഇന്ധനത്തിന്റെ വില മാറുന്നത് വിമാന ടിക്കറ്റ് നിരക്കുകളെയും സ്വാധീനിച്ചേക്കാം. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ ഇന്ധനങ്ങളുടെ നിരക്ക് നിശ്ചയിക്കുക.

Advertisment