/sathyam/media/media_files/2025/04/02/j3kPPzfrGfVjVoMStVue.jpg)
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, ഗാ​ർ​ഹി​ക എ​ൽ​പി​ജി സി​ലി​ണ്ട​ർ ബു​ക്കിം​ഗി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
ഒ​രു സി​ലി​ണ്ട​ർ ല​ഭി​ച്ചാ​ൽ അ​ടു​ത്ത​ത് ബു​ക്ക് ചെ​യ്യാ​ൻ ഇ​നി കു​റ​ഞ്ഞ​ത് 25 ദി​വ​സം കാ​ത്തി​രി​ക്ക​ണം. നേ​ര​ത്തെ ഇ​ത് 15 മു​ത​ൽ 21 ദി​വ​സം വ​രെ​യാ​യി​രു​ന്നു.
ഒ​രു സി​ലി​ണ്ട​ർ ഡെ​ലി​വ​റി ചെ​യ്ത​തി​ന് ശേ​ഷം 25 ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഓ​ൺ​ലൈ​നാ​യോ അ​ല്ലാ​തെ​യോ അ​ടു​ത്ത ബു​ക്കിം​ഗ് ന​ട​ത്താ​ൻ സാ​ധി​ക്കൂ. ഓ​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ സോ​ഫ്റ്റ്​വെ​യ​റി​ൽ ഇ​തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്ക​ഴി​ഞ്ഞു.
ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷം ഒ​രു ഉ​പ​ഭോ​ക്താ​വി​ന് പ​ര​മാ​വ​ധി 15 സി​ലി​ണ്ട​റു​ക​ൾ മാ​ത്ര​മേ ല​ഭി​ക്കൂ. അ​തി​ൽ കൂ​ടു​ത​ൽ വേ​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക അ​നു​മ​തി തേ​ടേ​ണ്ടി വ​രും.
പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം കാ​ര​ണം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ യാ​ത്ര ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ആ​വ​ശ്യ​ത്തി​ന്‍റെ 60 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി സി​ലി​ണ്ട​റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​ത് ത​ട​യാ​നും കൃ​ത്രി​മ ക്ഷാ​മം ഒ​ഴി​വാ​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us