രാ​ജ്യ​ത്ത് എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു. 19 കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 111 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ കു​ത്ത​നെ​യു​ള്ള വി​ല വ​ർ​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്.

New Update
gas cylinders

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചു.

Advertisment

19 കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 111 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ 14 കി​ലോ ഗാ​ർ​ഹി​ക എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

ന്യൂ​ഡ​ൽ​ഹി​യി​ൽ 1580.50 രൂ​പ​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ഇ​നി മു​ത​ൽ 1691.50 രൂ​പ ന​ൽ​ക​ണം. 

ചെ​ന്നൈ​യി​ലാ​ക​ട്ടെ 1739.5 രൂ​പ​യി​ൽ നി​ന്ന് 1849.50 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് ചെ​ന്നൈ​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1719 രൂ​പ​യാ​ണ് വി​ല.

അ​തേ​സ​മ​യം കോ​ൽ​ക്ക​ത്ത​യി​ൽ വി​ല 1684 രൂ​പ​യി​ൽ നി​ന്ന് 1795 രൂ​പ​യാ​യി ഉ​യ​ർ​ന്നു. 

മും​ബൈ​യി​ൽ 1531.50 രൂ​പ​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 1642.50 രൂ​പ​യാ​യി.

ഡി​സം​ബ​ർ ഒ​ന്നി​ന് 19 കി​ലോ​ഗ്രാം വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല നേ​രി​യ തോ​തി​ൽ കു​റ​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യി​ലും കോ​ൽ​ക്ക​ത്ത​യി​ലും 10 രൂ​പ കു​റ​ച്ച​പ്പോ​ൾ മും​ബൈ​യി​ലും ചെ​ന്നൈ​യി​ലും 11 രൂ​പ കു​റ​ച്ചു. 

ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ കു​ത്ത​നെ​യു​ള്ള വി​ല വ​ർ​ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്.

വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചു​കാ​ല​മാ​യി സ്ഥി​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 2025 ഏ​പ്രി​ൽ മു​ത​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Advertisment