/sathyam/media/media_files/2025/10/25/untitled-2025-10-25-12-22-13.jpg)
മൈസൂര്‍: മൈസൂരില്‍ ഗ്യാസ് ഗീസറില്‍ നിന്നുള്ള എല്‍പിജി ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് സഹോദരിമാര്‍ മരിച്ചു. ഗള്‍ഫാം (23), സഹോദരി സിമ്രാന്‍ താജ് (20) എന്നിവര്‍ കുളിമുറിയില്‍ എല്‍പിജി ഗ്യാസ് ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.
പെണ്‍കുട്ടികള്‍ വളരെ നേരം കഴിഞ്ഞിട്ടും ശുചിമുറിയില്‍ നിന്ന് പുറത്തു വരാതിരുന്നപ്പോള്‍ പിതാവ് അല്‍ത്താഫ് സംശയം തോന്നി വാതില്‍ ബലമായി തുറന്നപ്പോള്‍ തന്റെ പെണ്‍മക്കള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു.
ഉടന്‍ തന്നെ അദ്ദേഹവും കുടുംബത്തിലെ മറ്റുള്ളവരും അവരെ ആശുപത്രിയിലെത്തിച്ചു, അവിടെ വെച്ച് അവര്‍ മരിച്ചതായി പ്രഖ്യാപിച്ചു.
ബെംഗളൂരുവിലെ കെആര്‍ പുരത്ത് ശനിയാഴ്ച രാവിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ത്രിവേണി നഗറിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു.
സമീപ പ്രദേശങ്ങളിലെ ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us