ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. പുലര്‍ച്ചെ ആണ് അപകടമുണ്ടായത്. ലോറിയിലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.
ദില്ലി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിലാണ് സംഭവം. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്ന് കൗണ്‍സിലര്‍ ഓംപാല്‍ ഭട്ടി പറഞ്ഞു. അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.