/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
ലഖ്നൗ: യുപിയിൽ സർക്കാർ ഭൂമിയിലെ അനധികൃതമായ കുടിയേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
പൊതു ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
പല ആവശ്യങ്ങൾക്കായി സർക്കാർ നീക്കിവെച്ച ഭൂമികളിൽ വ്യാപകമായ കയ്യേറ്റങ്ങൾ നടക്കുന്നതിനെ തുടർന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ.
ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ നിന്ന് കുടിയേറിപ്പാർക്കുന്നവർ സർക്കാരിന്റെ വികസന പദ്ധതികളെ മന്ദഗതിയിലാക്കുന്നുവെന്നും ഇത്തരക്കാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകൾ നൽകിയ ഹരജി നൽകിയിരുന്നു.
ഇത് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം. നേരത്തെ,ഉത്തർപ്രദേശ് സർക്കാരും സമാനമായ ആവശ്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഇതേതുടർന്ന് 90 ദിവസത്തിനുള്ളിൽ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും കോടതി നിർദേശം നൽകി.