ഇന്ധന ചോർച്ചയെ തുടർന്ന് വാരണാസിയിൽ ഇൻഡിഗോ വിമാനത്തിന് അടിയന്തര നിലത്തിറക്കി

സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാനിരിക്കുകയാണെന്നും വാരണാസി പൊലീസ് പറഞ്ഞു. 

New Update
Untitled

ലക്നൗ: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

Advertisment

ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിലാണ് ഇറക്കിയത്.

വിമാനത്തിലെ 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം തുടങ്ങി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാനിരിക്കുകയാണെന്നും വാരണാസി പൊലീസ് പറഞ്ഞു. 

Advertisment