/sathyam/media/media_files/2025/10/29/images-1280-x-960-px490-2025-10-29-13-00-43.jpg)
ലഖ്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം ഉദ്‌ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ നാലെണ്ണം താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചതായി റിപ്പോർട്ട്.
2025 ലെ ശൈത്യകാല ഷെഡ്യൂള്‍ ആരംഭിച്ചിരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അറിയുന്നത്.
ആളില്ലാത്തും അനുയോജ്യമായ വിമാനങ്ങള്‍ കിട്ടിയില്ലെന്നും പറഞ്ഞാണ് വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നത്.
2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെ പ്രാബല്യത്തിൽ വരുന്ന 2025 ലെ ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് ഉത്തർപ്രദേശിലെ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ നിർത്തിവച്ചിരിക്കുന്നു എന്നാണ് അറിയിക്കുന്നത്.
ഇവയ്ക്ക് പുറമെ ഗുജറാത്തിലെ ഭാവ്‌നഗർ, പഞ്ചാബിലെ ലുധിയാന, സിക്കമിലെ പാക്യോങ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും 2025ലെ ശൈത്യകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് ഈ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കൂടാതെ, ഉത്തർപ്രദേശിലെ തന്നെ കുശിനഗർ, അസംഗഡ് എന്നീ രണ്ട് വിമാനത്താവളങ്ങൾ കൂടി പ്രവർത്തനം നിർത്തിയതായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us