പൊലീസ് ഏറ്റുമുട്ടൽ. യുപിയിൽ ഈ വർഷം കൊന്നത് 42 പേരെ

മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തിൽ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി

New Update
141039

ലക്നൗ: ഈ വർഷം അവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെ ഏറ്റുമുട്ടലിൽ ഉത്തർപ്രദേശിൽ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ. 

Advertisment

2018 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ മാത്രം വെടിവച്ച് കൊന്നത് 10 പേരെയാണ്.

2025 ൽ 42, 2018 ൽ 41, 2019 ൽ 34 , 2017 ൽ 28 , 2020, 2021, 2023 എന്നീ വർഷങ്ങളിൽ 26, 2024 ൽ 22, 2022 ൽ 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലിൽ കഴിഞ്ഞ ഒമ്പത് വർഷത്തിൽ മാത്രം മരിച്ചവരുടെ കണക്ക്.

കന്നുകാലിയെ മോഷ്ടിച്ച കേസിൽ പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അസംഗഢിലെ റൗണാപർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ വെള്ളിയാഴ്ച കൊല ചെയ്തു. 

ഇതോടെ 2017 മാർച്ച് മുതൽ 2025 നവംബർ 7 വരെ പോലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മൊത്തം കുറ്റവാളികളുടെ എണ്ണം 259 ആയി. 

വാഖിഫിന് ഒരു നീണ്ട ക്രിമിനൽ ചരിത്രമുണ്ടെന്നും കന്നുകാലി കള്ളക്കടത്ത്, മോഷണം, കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 48 കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. 

മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തിൽ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി.

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2017 മാർച്ച് മുതൽ ഉത്തർപ്രദേശ് പോലീസ് 15,000-ത്തിലധികം ഏറ്റുമുട്ടലുകളിൽ നടന്നു, ഇതിൽ 259 കുറ്റവാളികൾ കൊലചെയ്യപ്പെടുകയും 10,000ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Advertisment