വരനെയും വധുവിനേയും അനു​ഗ്രഹിക്കാനും‌ ആശംസ നേരാനും ബിജെപി നേതാക്കൾ കയറിനിന്നതോടെ സ്റ്റേജ് പൊളി‍ഞ്ഞുവീണു. അപകടത്തിൽ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

ബലിയ ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിങ് എന്നിവരും മറ്റ് പത്തിലേറെ പേരുമാണ്‌ വേദിയിലേക്ക് കയറിയത്. 

New Update
Untitled design(20)

ലഖ്നൗ: ഉത്തർപ്രദേശിൽ വിവാഹത്തിനിടെ വരനെയും വധുവിനേയും അനു​ഗ്രഹിക്കാനും‌ ആശംസ നേരാനും ബിജെപി നേതാക്കൾ കയറിനിന്നതോടെ സ്റ്റേജ് പൊളി‍ഞ്ഞുവീണു.

Advertisment

ബലിയയിലെ ബിജെപി നേതാവ് അഭിഷേക് സിങ്ങിന്റെ സഹോദരന്റെ വിവാഹച്ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 


ബലിയ ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിങ് എന്നിവരും മറ്റ് പത്തിലേറെ പേരുമാണ്‌ വേദിയിലേക്ക് കയറിയത്. 


വരനെയും വധുവിനേയും അനു​ഗ്രഹിച്ച്, ആശംസയും നേർന്ന് ഫോട്ടോയെടുക്കാനായി കസേരകൾക്ക് പുറകിലേക്ക് നിന്നതോടെയാണ് അപകടമുണ്ടായത്. സ്റ്റേജ് പൊളിഞ്ഞ് നിലംപതിച്ചതോടെ നേതാക്കൾക്കൊപ്പം നവദമ്പതികളും താഴേക്ക് വീണു.

അപകടത്തിൽ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിധിയിലേറെ പേരുകൾ കയറിയതാണ് സ്റ്റേജ് പൊളിയാൻ കാരണമെന്ന് ചിലർ പറ‍ഞ്ഞപ്പോൾ, സ്റ്റേജിന് വേണ്ടത്ര ഉറപ്പില്ലായിരുന്നു എന്നാണ് മറ്റു ചിലരുടെ പ്രതികരണം.

Advertisment