ലഖ്നൗ: സ്ഥലം കൈയ്യേറി നടി സണ്ണി ലിയോണിൻ്റെ ബാർ ഹോട്ടൽ നിർമ്മാണം കോടതി ഇടപെട്ട് നിർത്തിവെപ്പിച്ചു. സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിലുള്ള ലഖ്നൗവിലെ ബാർ ഹോട്ടൽ നിർമ്മാണം താത്കാലികമായി നിർത്തിവെക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
ലഖ്നൗ വിഭൂതിഖണ്ഡിൽ ഹൈക്കോടതിയുടെ തൊട്ടടുത്തായാണ് സണ്ണി ലിയോണിൻ്റെ ഉടമസ്ഥതയിൽ 'ചിക്ക ലോക്ക ബൈ സണ്ണി ലിയോൺ' എന്ന ബാർ ഹോട്ടൽ കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്നത്.
സ്ഥലം കൈയേറിയാണ് ഹോട്ടൽ നിർമ്മാണം നടത്തിയത് തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടികാണിച്ചാണ് കോടതി കെട്ടിട നിർമ്മാണം നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്.
ഹൈക്കോടതിയുടെ തൊട്ടടുത്തായാണ് നടി സണ്ണി ലിയോണിന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിന്റെ നിർമ്മാണം നടന്നുവന്നിരുന്നത്.
നടിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് കം ബാർ ശൃംഖലയാണ് ഇത്. കെട്ടിട നിർമാണം ഹൈക്കോടതിയുടേയും ഇന്ദിരാഗാന്ധി പ്രതിഷ്ഠാന്റെയും സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന് ആരോപിച്ച് പ്രേം സിൻഹ എന്നയാൾ കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി ഹാൾ, മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള സ്ഥലം എന്നിവയ്ക്കായി നീക്കിവെച്ച സ്ഥലം കയ്യേറിയാണ് റസ്റ്റോറൻ്റും ബാറും നിർമ്മിക്കുന്നതെന്നും സിൻഹ ഹർജിയിൽ പറഞ്ഞു.
ജസ്റ്റിസ് അശോക് കുമാറാണ് വാദം കേട്ടത്. ഉത്തരവിൻ്റെ പകർപ്പ് എൽ ഡി എയ്ക്ക് അയയ്ക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൻ്റെ അടുത്ത വാദം കേൾക്കൽ ഫെബ്രുവരി 19 ന് നടക്കും.