ലഖ്നൗ: യുപിയിലെ ഷാജഹാൻപൂർ ജില്ലയിലെ 70 മുസ്‍ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിക്കെട്ടി ഭരണകൂടം.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി സമാധാനം പുലർത്തുന്നതിനും പള്ളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനുമാണ് നീക്കം.
പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഭാഗമായി ഷാജഹാൻപൂർ ജില്ലയിൽ 'ജൂട്ടാ മാർ ഹോളി' എന്ന പേരിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്.
പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റർ നീളുന്ന ഘോഷയാത്രയിൽ ആളുകൾ ചെരുപ്പുകൾ ഉപയോഗിച്ചുള്ള 'ജൂട്ടാ മാർ ഹോളി' കളിയിൽ ഏർപ്പെടും.