ലക്‌നൗ: ബി.ആര്‍ അംബേദ്കര്‍ രാജ്യത്തിന് നല്‍കിയ സമ്മാനമാണ് ഭരണഘടനയെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്.
ഭരണഘടന സുരക്ഷിതമായി നിലനിൽക്കുന്നിടത്തോളം, ജനങ്ങളുടെ അവകാശങ്ങളും സുരക്ഷിതമായി നിലനിൽക്കുമെന്നും അഖിലേഷ് പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കുന്നതിനായി 'പിഡിഎ' മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ ജനങ്ങൾ ഒന്നിക്കണമെന്നും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് വ്യക്തമാക്കി.
പിഡിഎ'യുടെ ഐക്യത്തിലൂടെ മാത്രമെ ഭരണഘടനയെയും സംവരണത്തെയും രക്ഷിക്കാനാകൂവെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം