ഉത്തർപ്രദേശ്: കൻവാർ യാത്രാ വഴിയിൽ കടകളുടെയും ധാബകളുടെയും ഉടമകളെ പേരും മതവും പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന സുപ്രിം കോടതി നിർദേശം വന്നതിന് ഒരു വർഷത്തിന് ശേഷം പുതിയ മാർഗവുമായി ഉത്തർപ്രദേശ് സർക്കാർ.
തീർത്ഥാടന പാതയിലുള്ള ഭക്ഷണശാലകളിൽ രജിസ്റ്റർ ചെയ്ത പേരുകളും ക്യുആർ കോഡുകളും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് ഭക്ഷ്യസുരക്ഷാ, മരുന്ന് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് നൽകാനും പരാതികൾ രജിസ്റ്റർ ചെയ്യാനും സഹായിക്കുന്നതിനാണ് QR കോഡുകൾ ഉദേശിച്ചിട്ടുള്ളതെങ്കിലും വാസ്തവത്തിൽ അവ ഉടമയുടെ പേരും, അതുവഴി മതവും വെളിപ്പെടുത്തുന്നു. 'ആർക്കും ഇപ്പോൾ കോഡ് സ്കാൻ ചെയ്ത് ആ സ്ഥലം ആരുടേതാണെന്ന് അറിയാൻ കഴിയും.'
വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ രേഖാമൂലം പറഞ്ഞതായി ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.