/sathyam/media/media_files/2025/08/11/images1-2025-08-11-23-02-08.jpg)
ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സംരക്ഷിത സ്മാരകമായിരുന്ന നവാബ് അബ്ദുസമദിന്റെ ശവകുടീരം ഹിന്ദുത്വ തീവ്രവാദികൾ തകർത്തു.
ശവകുടീരം നിൽക്കുന്നിടത്ത് 1000 വർഷം മുമ്പ് ക്ഷേത്രമുണ്ടൊയിരുന്നെന്നും പ്രാർഥന നടത്തണമെന്നും ആവശ്യപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല.
സദർ തെഹ്‌സിലിലെ റെഡിയ പ്രദേശത്തെ അബു നഗറിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത സ്മാരകത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹിന്ദുത്വ തീവ്രവാദികൾ പ്രദേശത്ത് സംഘടിച്ചെത്തുകയായിരുന്നു. ശവകുടീരത്തിനുള്ളിലെ പ്രധാന വാതിലും ശവകുടീരവും ആക്രമണത്തിൽ തകർന്നു.
ഇത് ശവകുടീരമല്ലെന്നും 'ഠാക്കൂർജി'ക്ക് സമർപ്പിച്ച പഴയ ക്ഷേത്രമാണെന്നും അവകാശപ്പെട്ടായിരുന്നു ആക്രമണം.
തുടർന്ന് ശവകുടീരത്തിന് മുകളിൽ കയറി കാവി പതാക ഉയർത്തുകയും ചെയ്തു. ഇത് പിന്നീട് പൊലീസ് അഴിച്ചുമാറ്റി.
നവാബ് അബ്ദുസമദിന്റെ ശവകുടീരം ഖസ്ര നമ്പർ 753 പ്രകാരം സർക്കാർ രേഖകളിൽ മഖ്ബറ മാംഗി എന്ന പേരിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.