/sathyam/media/media_files/2025/08/25/1001197071-2025-08-25-08-49-32.webp)
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു, 43 പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
തീർഥാടകരുമായി പോയ ട്രാക്ടറിലേക്കാണ് അമിതവേഗതയിൽ എത്തിയ ട്രക്ക് ഇടിച്ചുകയറിയതെന്നു പൊലീസ് പറഞ്ഞു.
അർനിയ ബൈപാസിന് സമീപമായിരുന്നു അപകടം.
ട്രാക്ടറിന് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. റഫത്പൂര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെ ജഹര്‍പീറിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന 61 പേരാണ് ട്രാക്ടര്‍-ട്രോളിയില്‍ ഉണ്ടായിരുന്നതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ദിനേശ് കുമാര്‍ സിങ് പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും 43 പേര്‍ ചികിത്സയില്‍ കഴിയുകയുമാണ്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.