ഇതില്‍ ചീഞ്ഞ മാമ്പഴങ്ങളാണ്, കളയാന്‍ കൊണ്ടുവന്നതാണെന്ന് യുവാവ്. സംശയം തോന്നി ചാക്ക് തുറന്നപ്പോള്‍ കണ്ടത് 31കാരിയുടെ മൃതദേഹം

പോലീസ് ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം സിവില്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

New Update
Untitledbrasil

ലുധിയാന: ബൈക്കില്‍ എത്തി സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം ശക്തം. ബുധനാഴ്ച രാവിലെ 10 മണിയോടെ ആരതി ചൗക്കിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ എത്തി മൃതദേഹം ഉപേക്ഷിച്ചത്.

Advertisment

ബൈക്കിന് പിന്നില്‍ ഇരുന്ന യുവാവ് സെക്യൂരിറ്റി ഗാര്‍ഡിന്റെ യൂണിഫോം ധരിച്ചിരുന്നതും മടിയില്‍ വെളുത്ത ചാക്കുണ്ടായിരുന്നതും നാട്ടുകാര്‍ ശ്രദ്ദിക്കുകയായിരുന്നു. ട്രാഫിക് പോലീസിനെ കണ്ടതോടെ ബൈക്ക് യാത്രികന്‍ വണ്ടി നിര്‍ത്തുകയും പിന്നില്‍ ഇരുന്ന യുവാവ് ചാക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു.


ബൈക്ക് യാത്രികന്‍ കുറച്ചു നേരം കാത്തുനിന്ന ശേഷം ചാക്ക് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, സമീപത്തുണ്ടായിരുന്നവര്‍ യുവാവിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചു. ബൈക്ക് നിര്‍ത്തിയ ശേഷം യുവാവ് ബാഗ് ഡിവൈഡറിലേക്ക് എറിഞ്ഞു.

ആളുകള്‍ക്ക് സംശയം തോന്നിയതോടെ അവര്‍ അടുത്തേക്ക് ചെന്ന് ബാഗില്‍ എന്താണെന്ന് ചോദിച്ചു. ബൈക്ക് യാത്രികന്‍ അതില്‍ ചീഞ്ഞ മാമ്പഴമാണെന്നാണ് പറഞ്ഞത്. എന്നാല്‍, നാട്ടുകാരില്‍ ഒരാള്‍ അതില്‍ ചത്ത നായയാണെന്ന് സംശയിച്ചു.


ഈ സമയം ബൈക്ക് യാത്രികന്‍ 'എന്റെ സുഹൃത്ത് അവിടെ നില്‍ക്കുന്നുണ്ട്, അയാള്‍ക്ക് വിവരം അറിയാം,' എന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ എടുത്ത് സംസാരിക്കുന്നതായി നടിച്ച് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ ആളുകള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. 


പോലീസ് ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം സിവില്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചത് രേഷ്മ (31) എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

സംഭവത്തിന് ശേഷം പോലീസ് സേഫ് സിറ്റിയിലെ ക്യാമറകള്‍ പരിശോധിച്ചു. പ്രതികള്‍ സുനെത് ഗ്രാമത്തിന് സമീപം നിന്ന് ബൈക്കില്‍ മൃതദേഹവുമായി പുറപ്പെട്ടതും, 3.7 കിലോമീറ്റര്‍ സഞ്ചരിച്ച് ആരതി ചൗക്കിലെത്തിയതും കണ്ടെത്തി. 

Advertisment