ഉത്തര്‍പ്രദേശില്‍ തെരുവുനായയ്ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ യുവതി നേരിട്ടത് ക്രൂരമര്‍ദനം. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു

യുവതി നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി യുവതിയെ മര്‍ദിക്കുകയായിരുന്നു. 

New Update
strret dog

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരുവുനായയ്ക്ക് ഭക്ഷണം കൊടുത്തതിന്റെ പേരില്‍ യുവതി നേരിട്ടത് ക്രൂരമര്‍ദനം. യശിക ശുക്ലയെന്ന യുവതിയാണ് മര്‍ദനത്തിനിരയായത്. 

Advertisment

ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവതിയെ മര്‍ദിച്ച കമല്‍ ഖന്നയെന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


വെള്ളിയാഴ്ച്ച രാത്രിയോടെ എന്‍.എസി.ആര്‍ മേഖലയ്ക്കടുത്താണ് ആക്രമണമുണ്ടായത്. യുവതി നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി യുവതിയെ മര്‍ദിക്കുകയായിരുന്നു. 


വീഡിയോ എടുത്തോളാന്‍ ആക്രമി തന്നെ പറയുന്നതും വീഡിയോയിലുണ്ട്. 39 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ എട്ട് തവണയാണ് ഇയാള്‍ യുവതിയുടെ മുഖത്ത് അടിക്കുന്നത്.

വിജയനഗര്‍ സ്വദേശിയാണ് വിജയ് ഖന്നയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തപ്പോപ്പോള്‍ യുവതിയാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. 

Advertisment