/sathyam/media/media_files/2026/02/17/modi-macron-2026-02-17-19-29-12.webp)
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന എ​​​ഐ ഇം​​​പാ​​​ക്​​​ട് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ദ്ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​ന​​​മാ​​​യ യു​​​പി​​​ഐ​​​യെ (യൂ​​​ണി​​​ഫൈ​​​ഡ് പേ​​​മെ​​​ന്‍റ്സ് ഇ​​​ന്‍റ​​​ർ​​​ഫേ​​​സ്) പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണ്‍.
140 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ഡി​​​ജി​​​റ്റ​​​ൽ വ്യ​​​ക്തി​​​ത്വം ന​​​ൽ​​​കു​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​നും സാ​​​ധി​​​ക്കാ​​​ത്ത​​​ത് ഇ​​​ന്ത്യ​​​ക്കു നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നും മാ​​​ക്രോ​​​ണ്‍ പ്ര​​​ശം​​​സി​​​ച്ചു.
ഇ​​​ന്ത്യ​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ൽ പ​​​ബ്ലി​​​ക് പേ​​​മെ​​​ന്‍റ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​റി​​​നു കീ​​​ഴി​​​ൽ പ്ര​​​തി​​​മാ​​​സം 2000 കോ​​​ടി പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​വും 50 കോ​​​ടി ഡി​​​ജി​​​റ്റ​​​ൽ ആ​​​രോ​​​ഗ്യ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ആ​​​രോ​​​ഗ്യ പ്ലാ​​​റ്റ്ഫോ​​​മും വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് ഉ​​​ച്ച​​​കോ​​​ടി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് മാ​​​ക്രോ​​​ണ്‍ പ​​​റ​​​ഞ്ഞു.
പ​​​ത്തു വ​​​ർ​​​ഷം മു​​​ന്പ് ഒ​​​രു വ​​​ഴി​​​യോ​​​ര ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ന് മും​​​ബൈ​​​യി​​​ൽ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ക്ഷേ ഇ​​​ന്ന് അ​​​യാ​​​ൾ​​​ക്കു രാ​​​ജ്യ​​​ത്തെ​​​വി​​​ടെ​​​നി​​​ന്നു വേ​​​ണ​​​മെ​​​ങ്കി​​​ലും ഓ​​​ണ്‍ലൈ​​​നാ​​​യി പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
അ​​​ടു​​​ത്ത ത​​​വ​​​ണ​​​ത്തെ ജി7 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഫ്രാ​​​ൻ​​​സ് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കാ​​​നി​​​രി​​​ക്കേ എ​​​ഐ ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഫ്രാ​​​ൻ​​​സി​​​ന്‍റെ ജി7 ​​​മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്നും 15 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​രോ​​​ധ​​​ന​​​ത്തി​​​ന് ഫ്രാ​​​ൻ​​​സ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മാ​​​ക്രോ​​​ണ്‍ വ്യ​​​ക്ത​​​മാ​​​ക്കി.
52-ാമ​​​ത് ജി7 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലേ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ക്ഷ​​​ണി​​​ച്ച മാ​​​ക്രോ​​​ൺ, കു​​​ട്ടി​​​ക​​​ളു​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us