New Update
/sathyam/media/media_files/G6P4RSKpYUfYimFkX1lp.jpg)
ഡല്‍ഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
Advertisment
ന്യുമോണിയ ബാധയെത്തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നേപ്പാളിലെ രാജകുടുംബാംഗമാണ് മാധവി രാജെ സിന്ധ്യ. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലെ വസതിയിലായിരിക്കും സംസ്കാര ചടങ്ങുകള്‍.