ഡല്‍ഹി: വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തി വിവാദത്തിലായി ബിജെപി നേതാവ് മാധവി ലത. വീഡിയോ വൈറലായതിന് പിന്നാലെ വിവാദമുയരുകയായിരുന്നു.
തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ ഭജന. ഒരു സംഘം ആളുകൾക്കൊപ്പമായിരുന്നു മാധവി ലത യാത്ര ചെയ്തിരുന്നത്.
മാധവി ലതയാണ് ഭജനയ്ക്ക് നേതൃത്വം നൽകുന്നത്. ഒപ്പമുള്ള ആളുകൾ അത് ഏറ്റ് പാടുന്നതും വിഡിയോയിൽ കാണാം.
ഒരു മിനിറ്റ് 9 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്.