ഡല്‍ഹി: നടി മാധുരി ദീക്ഷിതിനെതിരെ വിവാദ പരാമര്‍ശവുമായി പാക് പുരോഹിതന്‍ രംഗത്ത്. ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിവാദ പ്രസ്താവന. എക്‌സില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
പുരോഹിതന്‍ തന്റെ മകന്റെ അരികിലിരുന്ന് വിവാദ പരാമര്‍ശം നടത്തുന്നത് വീഡിയോയില്‍ കാണാം. പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരായ യുദ്ധത്തില്‍ വിജയിച്ചാല്‍ 'മാധുരി ദീക്ഷിതിനെ താന്‍ സ്വന്തമാക്കും' എന്ന് ഇയാള്‍ പറയുന്നു.
പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യാ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ് ഈ വിവാദ പ്രസ്താവന വരുന്നത്.
1999-ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന യുദ്ധമായിരുന്ന കാര്‍ഗില്‍ യുദ്ധം നടന്നത്.
കാര്‍ഗില്‍ സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ സ്ഥാനങ്ങളിലേക്ക് പാകിസ്ഥാന്‍ സൈനികരും തീവ്രവാദികളും നുഴഞ്ഞുകയറിയതിനെത്തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം രണ്ട് മാസത്തിലേറെ നീണ്ടുനിന്നു.
പ്രദേശം തിരിച്ചുപിടിക്കാന്‍ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ വിജയിലൂടെ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയ പതാക ഉയര്‍ത്തി. പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിച്ചതോടെ 1999 ജൂലൈയില്‍ യുദ്ധം അവസാനിച്ചു.