New Update
/sathyam/media/media_files/Ao53HPd0Fyt3AMzc8ZJc.jpg)
ചെന്നൈ: കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്.
ഇതോടെ, തിങ്കളാഴ്ച പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽ ഈ മാസം 18നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന റോഡ് ഷോയ്ക്കാണ് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.