/sathyam/media/media_files/2025/04/02/byW111w9HPJksSKyj6J5.jpg)
മധുര: സിപിഎം പാർട്ടി കോൺഗ്രസ്സിൽ രാഷ്ട്രീയ അവലോകനാ റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലും സംഘടനാ റിപ്പോർട്ടിലും നടക്കുന്ന പൊതു ചർച്ചയിൽ കേരളത്തിൽ നിന്ന് 8 പേർ പങ്കെടുക്കും.
പി.കെ.ബിജു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, കെ.കെ.രാഗേഷ്, ഡോ. ആർ. ബിന്ദു, ഡോ. ടി.എൻ.സീമ, ജെയ്ക് സി തോമസ്, എം. അനിൽ കുമാർ എന്നിവരാണ് ചർച്ചയിൽ സംസാരിക്കുക.
കേരളത്തിൽ നിന്നുള്ള പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ യോഗത്തിലാണ് ചർച്ചയിൽ പങ്കെടുക്കേണ്ടവരെ നിശ്ചയിച്ചത്.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും ഡോ. ആർ ബിന്ദുവും പി.കെ. ബിജുവും സംഘടനാ റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ചയിലാണ് പങ്കെടുക്കുക.
സംഘടനാ റിപ്പോർട്ട് മേലുള്ള പൊതു ചർച്ചയിൽ കേരളത്തിന് മൊത്തം 26 മിനിറ്റ് സമയം ലഭിക്കും: ഈ 26 മിനിറ്റ് സമയത്തെ മൂന്നായി വിഭജിച്ചാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും ആർ ബിന്ദുവും പി കെ ബിജുവും സംസാരിക്കുക.
രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലും പാർട്ടി കോൺഗ്രസിൽ ആകെ 11 മണിക്കൂർ നീളുന്ന ചർച്ചയാണ് നിശ്ചയിച്ചിട്ടുള്ളത്.
വ്യാഴാഴ്ച രാവിലെ 10 ന് തുടങ്ങുന്ന ചർച്ച വെള്ളിയാഴ്ച ഉച്ചക്ക് 1.30 നാണ് സമാപിക്കുക. ഈ ചർച്ചയിൽ കേരളത്തിന് 46 മിനിറ്റ് സമയം ലഭിക്കും.
മന്ത്രി എം.ബി.രാജേഷ്, ഡോ. ടി.എൻ.സീമ, കെ.കെ. രാഗേഷ്, ജെയ്ക്ക്.സി.തോമസ് എന്നിവരാണ് രാഷ്ട്രീയ പ്രമേയ ചർച്ചയിൽ പങ്കെടുക്കുന്നത്. കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ച കേരള ഘടകത്തിന്റെ നിലപാടുകൾ പൊതു ചർച്ചയിൽ ഉന്നയിക്കും.
പാർട്ടി പദവിയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പുരുഷാധിപത്യം തടസ്സം സൃഷ്ടിക്കുന്നതായി സിപിഎമ്മിന്റെ സംഘടന റിപ്പോർട്ടിൽ വിമർശനമുണ്ട്.
പാർട്ടിയിൽ നിലനിൽക്കുന്ന പുരുഷാധിപത്യം സ്ത്രീകളുടെ പദവികൾ തടയുന്നുവെന്ന്
സംഘടനാ റിപ്പോർട്ടിലെ വിമർശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us