New Update
/sathyam/media/media_files/2025/04/02/byW111w9HPJksSKyj6J5.jpg)
മധുര: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതു ചർച്ച വ്യാഴാഴ്ച ആരംഭിക്കും. കേരളത്തിൽനിന്ന് 6 പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്.
Advertisment
ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി ദുർബലപ്പെടരുതെന്ന് പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലുണ്ട്. രാജ്യത്തിൻറെ ഫെഡറൽ ഘടന എന്ന സെമിനാറിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.സ്റ്റാലിൻ വ്യാഴാഴ്ച മധുരയിലെത്തും.
24 ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം നേരത്തെ തന്നെ പ്രസിദ്ധീകരിച്ചതാണ്.
ഇതിനുള്ള ഭേദഗതികൾ വിവിധ സംസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. രാഷ്ട്രീയ അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയ ഭേദഗതികളും പാർട്ടി കോൺഗ്രസിൽ പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us