/sathyam/media/media_files/2025/04/02/byW111w9HPJksSKyj6J5.jpg)
മധുര: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ശനിയാഴ്ച സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച നടക്കും.
പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന് പികെ ബിജു, പിഎ മുഹമ്മദ് റിയാസ്, ആർ ബിന്ദു എന്നി മൂന്ന് അംഗങ്ങൾ പങ്കെടുക്കും.
പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് സംഘടന റിപ്പോര്‍ട്ട് നിർദ്ദേശിക്കുന്നുണ്ട്.
സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു. വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരമാണിത്. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരിൽ രണ്ടു പേർ പിബിയിലെത്തും.
പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കൂടുതൽ പേർക്കും എതിർപ്പാണ് ഉള്ളത്. സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോർട്ടാണ് പുറത്ത് വന്നത്.
മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us