ഇഎംഎസ്സിനു ശേഷം കേരളത്തിൽ നിന്ന് പാർട്ടിയെ നയിക്കാൻ എം എ ബേബി.സുഗമമായി ചുമതല നിർവഹിക്കാൻ വേണ്ടത് കേരള ഘടകത്തിന്റെ പിന്തുണ. ജനറൽ സെക്രട്ടറി ആരായാലും പിണറായിയെക്കാൾ അതീതരല്ലെന്ന മനോഭാവത്തിൽ കേരള ഘടകം

അളന്നു മുറിച്ചുള്ള പ്രതികരണങ്ങൾ പാർട്ടി കാഴ്ചപ്പാടിന് അകത്തു നിന്നു കൊണ്ടു മാത്രം.

New Update
M a baby

മധുര : രാഷ്ട്രീയ സംഘടന വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചുള്ളതായിരിക്കും എന്നതാണ് പുതിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ പ്രത്യേകത. 

Advertisment

അളന്നു മുറിച്ചുള്ള പ്രതികരണങ്ങൾ പാർട്ടി കാഴ്ചപ്പാടിന് അകത്തു നിന്നു കൊണ്ടു മാത്രം.

 എന്നാൽ പാർട്ടിയിലെ പ്രബലരായ കേരള ഘടകത്തിന് പിണറായിയിൽ കവിഞ്ഞു മറ്റൊരാളും അതീതരല്ല എന്ന സവിശേഷതയും ഉണ്ട്.

1964 ൽ സി പി എം രൂപീകരിക്കപെട്ടപ്പോൾ പി സുന്ദരയ്യ ആയിരുന്നു ജനറൽ സെക്രട്ടറി.

1964 മുതൽ 1978 വരെ. സുന്ദരയ്യ പിന്നീട് പാർട്ടി സമീപനങ്ങളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി രാജിവെക്കുകയാണ് ചെയ്‌തത്.

രാജിവെച്ചു കൊണ്ടു സുന്ദരയ്യ എഴുതിയ കത്ത് ഈ പാർട്ടി കോൺഗ്രസ്‌ കാലത്തും ചർച്ച ആയിരുന്നു. 

1978 മുതൽ 1992 വരെ ഇ എം എസ് പാർട്ടി ജനറൽ സെക്രട്ടറിയായി.92 മുതൽ 2005 വരെ ഹർകിഷൻ സിംഗ് സുർജിത്ത് ആയിരുന്നു ജനറൽ സെക്രട്ടറി.

2005 മുതൽ 2015 വരെ പ്രകാശ് കാരാട്ടും തുടർന്ന് സീതാറാം യെച്ചൂരിയും ജനറൽ സെക്രട്ടറിമാരായി.

യെച്ചൂരിയുടെ മരണത്തെ തുടർന്ന് സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി കോർഡിനേറ്റർ എന്ന പദവിയിൽ പ്രകാശ് കാരാട്ടിനെ നിശ്ചയിച്ചു.

തുടർന്നിപ്പോൾ മധുര പാർട്ടി കോൺഗ്രസ്സിൽ മലയാളിയായ എം എ ബേബി ജനറൽ സെക്രട്ടറിയാകുമ്പോൾ ഇ എം എസ്സിന് ശേഷം പാർട്ടിയെ നയിക്കാൻ മറ്റൊരു കേരള നേതാവ് എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

പ്രകാശ് കാരാട്ടിനു പാലക്കാടൻ ബന്ധമുണ്ടെങ്കിലും ഡൽഹി കേന്ദ്രീകരിച്ചു മാത്രമായിരുന്നു പ്രവർത്തനം.

വിദേശ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുമായുള്ള ബന്ധം ഉറപ്പിക്കാനും ചർച്ചകൾ നടത്താനും പാർട്ടി നിയോഗിച്ചത് ബേബിയെ ആയിരുന്നു.

കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും തല്പരനായ ബേബി ആ നിലയിലുള്ള സംഘാടകനും എഴുത്തുകാരനുമാണ്.

ഭാര്യ ബെറ്റി ലൂയീസ് കൈരളി ചാനലിന്റെ പ്രധാന ചുമതല നിർവഹിച്ചിരുന്നു.

Advertisment