'ആശങ്കപ്പെടേണ്ട കാര്യം': മഡുറോയുടെ അറസ്റ്റിനുശേഷം വെനിസ്വേലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു. സമാധാനം പാലിക്കണമെന്ന് ഇന്ത്യ

കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: വെനിസ്വേലയിലെ സമീപകാല സംഭവവികാസങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ അറിയിച്ചു.

Advertisment

'വെനിസ്വേലയിലെ സമീപകാല സംഭവവികാസങ്ങള്‍ വളരെയധികം ആശങ്കാജനകമാണ്. പരിണമിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവന ഇറക്കി.


വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ നല്‍കുന്നുവെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ജനുവരി 3 ശനിയാഴ്ച കാരക്കാസില്‍ നടത്തിയ യുഎസ് സൈനിക നടപടിയെത്തുടര്‍ന്ന് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും നിലവില്‍ യുഎസ് കസ്റ്റഡിയിലാണ്. 

Advertisment