ഡല്‍ഹി: മഹാകുംഭത്തില്‍ ബസന്ത് പഞ്ചമിയെ അടയാളപ്പെടുത്തുന്ന മഹാ അമൃത് സ്‌നാനത്തില്‍ പങ്കെടുത്ത് ലക്ഷക്കണക്കിന് ഭക്തര്‍. സന്യാസിമാര്‍, സാധുക്കള്‍, അഖാഡകള്‍ എന്നിവര്‍ തിങ്കളാഴ്ച നടന്ന മഹാകുംഭത്തിലെ അമൃത് സ്‌നാനത്തില്‍ പങ്കെടുത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം പാലിച്ചാണ് പ്രയാഗ്രാജ് അവസാന പുണ്യസ്‌നാനത്തിന് തയ്യാറായത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതെ കൃത്യമായ സുരക്ഷാ ഒരുക്കങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു
ജനുവരി 29 ന് തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ, പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി മുഖ്യമന്ത്രി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
പുലര്‍ച്ചെ, വിവിധ അഖാഡകള്‍ അവരുടെ മഹാമണ്ഡലേശ്വരന്മാരുടെ നേതൃത്വത്തില്‍ ത്രിവേണി സംഗമത്തിലേക്കുള്ള ആചാരപരമായ യാത്ര നടത്തി രാവിലെ 5 മണിയോടെ അമൃത് സ്‌നാനത്തില്‍ പങ്കെടുത്തു.