ഡല്‍ഹി: 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു പ്രധാന ഹൈന്ദവ തീര്‍ത്ഥാടനമാണ് മഹാ കുംഭമേള.അന്താരാഷ്ട്ര ബഹിരാകാശ നിലയം പകര്‍ത്തിയ മേളയുടെ ചിച്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
144 വര്‍ഷത്തിനുള്ളില്‍ നടന്ന മഹാ കുംഭം ഭക്തര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ ആവേശഭരിതമാണ്. ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്തുപോലും ഈ മനുഷ്യസംഗമം ദൃശ്യമായിരുന്നു
1881 ല്‍ ആണ് അവസാനമായി കുംഭമേള നടന്നത്. അതിനാല്‍തന്നെ 2025 പ്രത്യേകിച്ചും ശ്രദ്ധേയമാണ്. ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായി ഈ പരിപാടി അംഗീകരിക്കപ്പെട്ടു.
ഇതിന് മുമ്പ്, 2024 ജനുവരിയില്‍, അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയുടെ ഫോട്ടോ ബഹിരാകാശ നിലയം എടുത്തിരുന്നു.