/sathyam/media/media_files/2025/01/17/a6rRdSgFZwQOMrLKq8QA.jpg)
യു പി : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ഇക്കഴിഞ്ഞ ജനുവരി 11 മുതൽ 16 വരെ 7 കോടിയിലധികം ഭക്തർ വിവിധ ഘാട്ടുകളിൽ പുണ്യസ്നാനം ചെയ്തതായി സംഘാടകർ അറിയിക്കുന്നു.
40 കോടി ജനങ്ങൾ ഇത്തവണത്തെ മഹാകുംഭമേളയിൽ സ്നാനം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.
/sathyam/media/media_files/2025/01/17/0Xtv0RJemR3kmCxUkrd7.jpg)
കുംഭമേളയോടനുബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിൽനി ന്നും വിദേശത്തുനിന്നും എത്തുന്ന ഭക്തരിൽ നിന്നുൾ പ്പെടെ പലതരത്തിലുള്ള വരുമാനമാണ് വിവിധ തലങ്ങളിൽ ഉത്തർപ്രദേശിൽ എത്തുന്നത്.
/sathyam/media/post_attachments/RKy6YzyPNKPNynzLUbBv.jpg)
അയോദ്ധ്യ, കാശി, മധുര, വൃന്ദാവൻ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ ഭക്തർ വലിയതോതിലാണ് സംഭാവനകൾ നൽകുന്നത്.
/sathyam/media/post_attachments/z3ss72YJ1zmHUSuQwoaR.png)
ഹോട്ടലുകൾ,റസ്റ്റോറന്റുകൾ, തട്ടുകടകൾ, ലോഡ്ജുകൾ, വാഹനങ്ങൾ,ടാക്‌സികൾ, ട്രാൻസ്‌പോർട്ട് സംവി ധാനം ഒക്കെ വലിയ തിരക്കിലാണ്.
ഗൈഡുകൾ, ക്യാമറാ മാ ന്മാർ, കച്ചവടക്കാർ,ബോട്ടുടമകൾ ഒക്കെ ബിസിയാണ്. റെയിൽവേക്കും ഇത് ചാകരസീസണാണ്.
/sathyam/media/post_attachments/EDymQmcnpFwGHTUT6xBR.jpg)
അന്നദാനമണ്ഡപങ്ങളിൽ സദാ തിരക്കാണ്. ആളുകൾക്ക് നിന്നുതിരിയാൻ ഇടമില്ലാത്തവിധം ഭക്തർ നാനാദി ക്കിൽനിന്നും പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us