ഡല്‍ഹി: മഹാകുംഭമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തെ നിസാരവല്‍ക്കരിച്ച് യുപി മന്ത്രി.
മഹാകുംഭമേള പോലെയുള്ള വലിയ പരിപാടികള്‍ക്കിടയില്‍ ഇതു പോലെയുള്ള ചെറിയ സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് മന്ത്രി സഞ്ജയ് നിഷാദ് പറഞ്ഞത്. സംഭവത്തില്‍ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു.
നിഷാദ് പാര്‍ട്ടിയുടെ തലവനും യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ഫിഷറീസ് മന്ത്രിയുമാണ് സഞ്ജയ് നിഷാദ്.
'ഇത്രയും വലിയ ഒരു പരിപാടിയില്‍ ഇത്രയും വലിയ ജനക്കൂട്ടം ഉണ്ടാകുമ്പോള്‍ ഇതുപോലുള്ള ചെറിയ സംഭവങ്ങള്‍ സംഭവിക്കാറുണ്ട്,' അത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആദിത്യനാഥ് ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം ലഭിക്കുന്നിടത്ത് കുളിക്കണം. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാ കുംഭമേളയിലെ ദുര്‍ഭരണം സംബന്ധിച്ച സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ചെയ്തിട്ടുള്ള ക്രമീകരണങ്ങളും അവിടെയുള്ള ജനക്കൂട്ടവും ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ല.
ഇത്രയും വലിയ ക്രമീകരണങ്ങള്‍ നടത്തുകയും ഇത്രയും വലിയ ജനക്കൂട്ടം ഒത്തുകൂടുകയും ചെയ്യുന്നിടത്ത്, ഇത്തരം ചെറിയ സംഭവങ്ങള്‍ സംഭവിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.