തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മഹാഗത്ബന്ധൻ പരാജയം സമ്മതിച്ചു. അതിനാലാണ് ഓരോ നടപടിയെയും ഗൂഢാലോചനയായി കാണുന്നതെന്ന് ചിരാഗ് പാസ്വാൻ

തേജസ്വി യാദവ് മുഖ്യമന്ത്രിയാകാമെങ്കിലും, മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

New Update
Untitledhvyrn

പട്ന: വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ പരിഹസിച്ച് ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ രംഗത്ത്. 

Advertisment

തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ മഹാഗത്ബന്ധന്‍ പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അതിനാലാണ് ഓരോ നടപടിയെയും ഗൂഢാലോചനയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


വോട്ടര്‍ പരിശോധന ഒരു സാധാരണ നടപടിയാണെന്നും, ഒരു വ്യാജ വോട്ടര്‍ പോലും പട്ടികയില്‍ ഉണ്ടാകരുതെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമാണ് എന്നും ചിരാഗ് വ്യക്തമാക്കി.

ഇതില്‍ തട്ടിപ്പിന് ഇടയില്ലെന്നും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവിനെ ഉദ്ദേശിച്ച്, ബീഹാറിലെ ജനങ്ങള്‍ വീണ്ടും 'ജംഗിള്‍ രാജ്' തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും, ആരാണ് മുഖ്യമന്ത്രി എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്നും ചിരാഗ് പറഞ്ഞു.


തേജസ്വി യാദവ് മുഖ്യമന്ത്രിയാകാമെങ്കിലും, മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Advertisment