New Update
/sathyam/media/media_files/2025/10/15/mahakaleshwar-temple-2025-10-15-13-12-31.jpg)
ഡല്‍ഹി: ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. താരങ്ങള്‍ അതിരാവിലെ ഭസ്മ ആരതിയില്‍ പങ്കെടുക്കുകയും നന്ദി ഹാളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തു.
Advertisment
ദര്‍ശനത്തിനും പൂജയ്ക്കും ശേഷം, ശ്രീ മഹാകാലേശ്വര്‍ ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയെ പ്രതിനിധീകരിച്ച്, ക്ഷേത്രത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എസ്.എന്‍. സോണി എല്ലാ താരങ്ങളെയും ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഐസിസി വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ക്ഷേത്ര സന്ദര്‍ശനം.