മഹാകുംഭത്തിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു

അന്വേഷണത്തിന് ശേഷം അനധികൃത ടെന്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തിവരികയാണ്.

New Update
mahakumbh

ഡല്‍ഹി: മഹാകുംഭത്തില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജനുവരി 30നാണ് മേളയുടെ പരിസരത്ത് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം ടെന്റുകള്‍ കത്തിനശിച്ചു.

Advertisment

പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറോളം ടെന്റുകള്‍ അനധികൃതമായും ഭരണാനുമതി ഇല്ലാതെയും സ്ഥാപിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു


ഈ അനധികൃത കൂടാരങ്ങളുടെ പട്ടികയില്‍ തീപിടിച്ച ടെന്റുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മഹാകുംഭ് ഭരണകൂടം അറിയിച്ചു. പാര്‍ക്കിങ്ങിനും യാഗത്തിനും സ്ഥലം ഉപയോഗിക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് വാടകയ്ക്ക് സ്ഥലം ഉടമകള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ ഭരണകൂടം പറഞ്ഞു.

അന്വേഷണത്തിന് ശേഷം അനധികൃത ടെന്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തിവരികയാണ്.


മഹാവീര്‍ സിംഗ്, പ്രണവ് പാല്‍, സ്വാമി അവിമുക്തേശ്വരാനന്ദ് ഗിരി, മുകേന്ദ്ര സിംഗ് ഗുര്‍ജാര്‍, അലോക് ശ്രീവാസ്തവ, സത്യം, മുന്ന എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു


ആളുകളുടെ ജീവന്‍ അപായപ്പെടുത്തല്‍, അശ്രദ്ധ, തീപിടിത്തം, വഞ്ചന തുടങ്ങിയവയ്ക്ക് ബിഎന്‍എസിന്റെ സെക്ഷന്‍ 125 (ബി) പ്രകാരം എല്ലാവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു.

Advertisment