Advertisment

മഹാകുംഭമേള 2025: ഇന്നലെ വരെ 31 കോടി 46 ലക്ഷം ഭക്തർ സ്നാനം നടത്തി, 45 കോടി ആളുകൾ മഹാകുംഭമേളയിൽ സ്നാനം നടത്തുമെന്നാണ് അനുമാനം

New Update
kubhamela 31 kodi

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന മേള എന്ന ഖ്യാതിയും കുംഭമേളയ്‌ക്കാണ് 

Advertisment

13 ജനുവരി 2025ലാണ് കുംഭമേളക്ക്  തുടക്കമായത്. ഇന്നലെ വരെ 31 കോടി 46 ലക്ഷം ഭക്തർ സ്നാനം നടത്തിയതായി അധികൃതർ പറയുന്നു. ഇന്നലെ ( വെ ള്ളിയാഴ്ച ) മാത്രം 82 ലക്ഷം ആളുകൾ സ്നാനം നടത്തിയത്രേ. 45 കോടി ആളുകൾ മഹാകുംഭമേളയിൽ സ്നാനം നടത്തുമെന്നാണ് അനുമാനം.

അമേരിക്ക, റഷ്യ,ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക, യുക്രെ യ്ൻ,ഫ്രാൻസ്, ബ്രസീൽ, മലേഷ്യ,. ന്യുസിലാ ൻഡ്,ഇറ്റലി,കാനഡ ,സ്വിറ്റ്‌സർലൻഡ്,തായ്‌ലൻഡ് മുതലായ 73 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും നേതാ ക്കളും ഉൾപ്പടെ 116 വിദേശ പ്രതിനിധികൾ ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് പ്രയാഗ് രാജിൽ എത്തുകയുണ്ടായി.

എയർപോർട്ടിൽ നിന്നും ബസ്സുകളിൽ നേരെ താൽക്കാലിക സർ ക്യൂട്ട് ഭവനിലെത്തിയശേഷം അതിഥികൾ സംഗമത്തിൽ സ്നാനം ചെയ്യുകയുണ്ടായി.വലിയ സുരക്ഷയാണ് അവർക്കായി ഏർപ്പെ ടുത്തിയത്.

തുടർന്ന് ഹനുമാൻ ക്ഷേത്രത്തിലും സരസ്വതികൂപിലും ദർശനം നടത്തി കുംഭ മേളയിലെ ഡിജിറ്റൽ കേന്ദ്രവും സന്ദർശിച്ച്  സെക്ടർ 6 ലുള്ള ഉത്തർപ്രദേശ് പവലിയനിലെ പ്രദർശനത്തിലും പങ്കെടുത്ത ശേഷം  കുംഭമേളയിലെ സന്യാസവര്യന്മാരുടെ ആഖാഡകളിലും ദർശനം നടത്തി അവരുടെ ആശീർവാദവും വാങ്ങി രാത്രി 9 മണി ക്കാകും അവർ ഡൽഹിക്കു മടങ്ങുക.

 

Advertisment