Advertisment

അപൂര്‍വ്വമായ വൈദ്യശാസ്ത്ര പ്രതിഭാസം. ഭ്രൂണത്തില്‍ 'ഗര്‍ഭസ്ഥ ശിശു' ! മഹാരാഷ്ട്രയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഉള്ളില്‍ ഭ്രൂണം കണ്ടെത്തി. ഈ അപൂര്‍വ ജന്മനാ വൈകല്യം ലോകമെമ്പാടുമായി ഇതുവരെ കണ്ടെത്തിയിരിക്കുന്നത് ഏകദേശം 200 കേസുകളില്‍ മാത്രം

ലോകമെമ്പാടുമായി ഏകദേശം 200 കേസുകളില്‍ മാത്രമേ ഈ അപൂര്‍വ ജന്മനാ വൈകല്യം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ

New Update
In one of 200 cases globally, foetus found inside unborn baby in Maharashtra

മുംബൈ:  മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വയറ്റില്‍ ഭ്രൂണത്തെ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് 32 വയസ്സുള്ള ഗര്‍ഭിണിക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സോണോഗ്രാഫി നടത്തിയപ്പോഴാണ് ഭ്രൂണത്തില്‍'ഗര്‍ഭസ്ഥ ശിശു' ഉണ്ടെന്ന കണ്ടെത്തിയത്.

Advertisment

ലോകമെമ്പാടുമായി ഏകദേശം 200 കേസുകളില്‍ മാത്രമേ ഈ അപൂര്‍വ ജന്മനാ വൈകല്യം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇന്ത്യയില്‍ 15-20 എണ്ണം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ


തുടക്കത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു. പിന്നീട് ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീണ്ടും പരിശോധിച്ചു. ഗര്ഭപിണ്ഡം കണ്ടെത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗര്‍വാള്‍ പറഞ്ഞു. 


ഒമ്പതു മാസം ഗര്‍ഭിണിയാണ് യുവതി. മുന്‍കാല സ്‌കാനുകളില്‍ ഈ അസാധാരണത്വം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല


പ്രസവശേഷം കുഞ്ഞിന് ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment