ഡല്‍ഹി: മഹാരാഷ്ട്രയില്‍ മറാത്തി-ഹിന്ദി ഭാഷാ വിവാദം ശക്തമായിരിക്കുന്ന സമയത്ത്, ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഈ വീഡിയോയില്‍ 'ഞാന്‍ മഹാരാഷ്ട്രയില്‍ മറാത്തിയായിരിക്കാം, പക്ഷേ ഇന്ത്യയില്‍ ഞാന്‍ ഒരു ഹിന്ദുവാണ്.' ഭാഷാ സ്വത്വത്തിന് മുകളില്‍ ഹിന്ദുത്വം സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഭരണകക്ഷിയായ മഹായുതി സഖ്യത്തിനെതിരെ മറാത്തി ഭാഷയെക്കുറിച്ച് ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയും അനന്തരവന്‍ രാജ് താക്കറെയും ചേര്‍ന്ന് പുതിയ സംവാദം ആരംഭിച്ച സമയത്താണ് ഈ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നത്.
മുംബൈയില്‍ നടന്ന 'വിജയ് റാലി'യില്‍ ഉദ്ധവും രാജും ഒരുമിച്ച് പങ്കെടുത്തതോടെ, പ്രൈമറി സ്‌കൂളുകളില്‍ ഹിന്ദി സ്ഥിരഭാഷയാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമായി.
ഈ പശ്ചാത്തലത്തിലാണ് ബാല്‍ താക്കറെയുടെ വീഡിയോ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.