പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ കത്തിമുനയില്‍ ബന്ദിയാക്കി കൗമാരക്കാരന്‍. പെണ്‍കുട്ടിയെ വിട്ടയക്കാന്‍ അപേക്ഷയുമായി നാട്ടുകാര്‍. പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് നാട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. സംഭവം മഹാരാഷ്ട്രയിലെ സത്താറയില്‍

പൊതുസ്ഥലത്തു വച്ച് പ്രതി പെണ്‍കുട്ടിയെ പിടികൂടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

New Update
Untitled

ഡല്‍ഹി: മഹാരാഷ്ട്രയിലെ സത്താറയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൗമാരക്കാരന്‍. സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

Advertisment

പൊതുസ്ഥലത്തു വച്ച് പ്രതി പെണ്‍കുട്ടിയെ പിടികൂടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


നാട്ടുകാര്‍ കൗമാരക്കാരനെ പറഞ്ഞുമനസ്സിലാക്കി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു, എന്നാല്‍ നാട്ടുകാരുടെ വാക്കുകള്‍ പ്രതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.


സംഘര്‍ഷം രൂക്ഷമായതോടെ ഒരു യുവാവ് അടുത്തുള്ള വീടിന്റെ മതില്‍ കയറി എത്തി പ്രതിയെ നിരായുധനാക്കി. പിന്നീട് മറ്റു നാട്ടുകാര്‍ കൂടി ഇയാളെ തടഞ്ഞുവയക്കുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

പ്രതിയെ നാട്ടുകാര്‍ പിടികൂടി മര്‍ദിക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. പെണ്‍കുട്ടി സുരക്ഷിതയാണെന്നും കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisment