/sathyam/media/media_files/2024/11/19/0zCMRQMUHLHT9NmhjYkk.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ പാല്‍ഘര്‍ ജില്ലയില്‍ വോട്ടിനായി പണം വിതരണം ചെയ്തതായി ആരോപിച്ച് ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) രംഗത്ത്.
വസായ് എംഎല്‍എ ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബി.വി.എ.ക്ക് ജില്ലയില്‍ ശക്തമായ സാന്നിധ്യമുണ്ട്. വസായ്, നലസോപാര, ബോയ്സര്‍ സീറ്റുകളില്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുണ്ട്.
ഹിതേന്ദ്ര താക്കൂര്‍ വസായിയില്‍ മത്സരിക്കുമ്പോള്‍ മകന്‍ ക്ഷിതിജ് നലസോപാരയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ രാജേഷ് പാട്ടീല്‍ ബോയ്സറില്‍ നിന്നുമാണ് മത്സരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വതന്ത്രമായാണ് മത്സരിക്കുന്നത്. ബി.ജെ.പി നേതാവും നിയമസഭാ സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി രാജന്‍ നായിക്കും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ബി.വി.എ പ്രവര്‍ത്തകര്‍ നലസോപാരയിലെ വിവാന്ത ഹോട്ടലിലേക്ക് ഇരച്ചുകയറുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
ബിജെപി നേതാവിന്റെ ബാഗില്‍ അഞ്ച് കോടി രൂപയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചു. പണത്തിന് പുറമെ രണ്ട് ഡയറികളും താവ്ഡെയില്‍ നിന്ന് കണ്ടെടുത്തതായും ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us