ടിവി കണ്ടിരിക്കാതെ പഠിക്കാൻ പറഞ്ഞു; ആന്റിയെ കൊലപ്പെടുത്തി മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ച് 15കാരൻ, മഹാരാഷ്ട്രയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

New Update
teen-kills-aunt

മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ ആന്റിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത അനന്തരവൻ. പാൽഘാറിലെ ബോയ്സർ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 

Advertisment

സംഭവത്തിൽ 15കാരനായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുള വടികൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. പിന്നീട് മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ചു.

അമ്മയെ ഫോണിൽ ലഭിക്കാത്തതിൽ സംശയം തോന്നിയ മകള്‍ അന്വേഷിക്കാനായി വീട്ടിലേക്ക് സഹോദരനെ പറഞ്ഞയച്ചപ്പോ‍ഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 

സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിയും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിനാണ് അറസ്റ്റ്. ഇരുവരും ചേർന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ രണ്ട് മൊബൈൽ ഫോണുകളും പൊട്ടിച്ചതായി പൊലീസ് പറഞ്ഞു.

അമ്മയെ അന്വേഷിച്ച് മകൻ വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നതായാണ് കണ്ടത്. വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമൊന്നും ലഭിക്കാതായതോടെ, ജനാലയിലൂടെ നോക്കുകയും രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ കാണുകയും ആയിരുന്നു. 

ഉടൻ പൊലീസിൽ വിവിരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത അനന്തരവനാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്.

തുടർച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ടിവി കാണാതെ പഠിക്കാൻ പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബഫറിംഗ് കാരണം വീട്ടിലെ സ്മാർട്ട് ടിവി പതുക്കെ പ്രവർത്തിച്ചപ്പോഴാണ് മാരകമായ വഴക്ക് ആരംഭിച്ചത്. സ്ത്രീ കുട്ടിയെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന് ശാസിക്കുകയും ചെയ്തു.

ഇതുകേട്ട് പ്രകോപിതനായ കുട്ടി ഒരു വടി എടുത്ത് അവരുടെ തലയിൽ മൂന്ന് തവണ അടിച്ചു. അടിയുടെ ശക്തിയിൽ തലയോട്ടി തകർന്ന് രക്തം വാർന്നാണ് മരണം. തുടർന്ന് കുട്ടി സഹായത്തിനായി സുഹൃത്തിനെ വിളിച്ച് മൃതദേഹം സോഫ കം ബെഡിൽ ഒളിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Advertisment