'2024 ൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ മൊസാദും സിഐഎയും ഗൂഢാലോചന നടത്തി'. വിചിത്രമായ അവകാശവാദവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ്‌

 'ഈ പ്രവണത തുടര്‍ന്നിരുന്നെങ്കില്‍, കോണ്‍ഗ്രസിന് 250 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താമായിരുന്നു. എന്നാല്‍ 2014 ല്‍ പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

മുംബൈ:  2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കാന്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളായ സിഐഎയും മൊസാദും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കുമാര്‍ കേത്കര്‍.

Advertisment

2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റുകളും 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ 206 സീറ്റുകളും നേടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


 'ഈ പ്രവണത തുടര്‍ന്നിരുന്നെങ്കില്‍, കോണ്‍ഗ്രസിന് 250 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താമായിരുന്നു. എന്നാല്‍ 2014 ല്‍ പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അപ്പോഴാണ് കളി തുടങ്ങിയത്. ഒരു കാരണവശാലും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 206 ല്‍ നിന്ന് ഉയരാന്‍ പാടില്ല എന്ന് തീരുമാനിച്ചു' എന്ന് കേത്കര്‍ അവകാശപ്പെട്ടു.

 'കോണ്‍ഗ്രസിനെ 206 ല്‍ നിന്ന് താഴെയിറക്കുന്നതുവരെ, ഇന്ത്യയില്‍ കളിക്കാന്‍ കഴിയില്ല' എന്ന അനുമാനത്തിലാണ് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.


'ഒന്ന് സിഐഎയും മറ്റൊന്ന് ഇസ്രായേലിന്റെ മൊസാദും ആയിരുന്നു. ഇന്ത്യയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. സ്ഥിരതയുള്ള ഒരു കോണ്‍ഗ്രസ് സര്‍ക്കാരോ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യ സര്‍ക്കാരോ വീണ്ടും അധികാരത്തില്‍ വന്നാല്‍, അവര്‍ക്ക് ഇന്ത്യയില്‍ ഇടപെടാനും അവരുടെ നയങ്ങള്‍ നടപ്പിലാക്കാനും കഴിയില്ലായിരുന്നു.'


 അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ ഏജന്‍സികള്‍ ന്യൂഡല്‍ഹിയില്‍ ഒരു ''അനുകൂലമായ ഒരു സര്‍ക്കാര്‍'' ആഗ്രഹിക്കുന്നുവെന്നും ''കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ സര്‍ക്കാര്‍ ഉണ്ടാകരുതെന്നും വാദിച്ചു.

'സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ മൊസാദ് തയ്യാറാക്കിയിട്ടുണ്ട്. സിഐഎയ്ക്കും മൊസാദിനും സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉണ്ട്' എന്ന് കേത്കര്‍ പറഞ്ഞു. 

Advertisment