/sathyam/media/media_files/2025/05/22/zyVtsfbmqGfQs0MK7EIn.jpg)
മുംബൈ : കോൺഗ്രസ് മഹാരാഷ്ട്രയിലെ വസായിൽ തിരംഗ യാത്ര നടത്തി. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് നേതൃത്വം നൽകി ഓപ്പറേഷൻ സിന്ദൂർ-ന്റെ വിജയത്തെയും രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനും ആദരിക്കലിനും വേണ്ടി മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'ജയ് ഹിന്ദ്' തിരംഗ യാത്ര സംഘടിപ്പിച്ചത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ എംപിസിസി പ്രസിഡന്റ് ഹർഷവർധൻ സക്പാൽ-ജിയുടെ നേതൃത്വത്തിൽ,സംസ്ഥാത്തെ വിവിധ ജില്ലകളിൽ നടത്തിയ യാത്രയിൽ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി.
നമ്മുടെ സേനയുടെ ധീരതയെ ആദരിക്കുകയും ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ അനുസ്മരിക്കുന്നതിനും ദേശീയ ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനായി 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യത്തോടെ 'യാദ് കാരോ കുർബാനി' എന്ന സന്ദേശം പ്രചരിപ്പിച്ചു നടത്തിയ തിരംഗ യാത്ര' ജനപങ്കാളിത്വം കൊണ്ട് വൻ വിജയമായിരുന്നു എന്ന് ജോജോ തോമസ് പറഞ്ഞു.
യുദ്ധം പോലും രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്ന ബിജെപിയുടെ രാഷ്ട്രീയത്തിന് ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നില്ല എന്നുള്ളതിന്റെ ഒരു തെളിവാണ് മഹാരാഷ്ട്രയിൽ വിവിധ ജില്ലകളിൽ നടന്ന റാലി വിജയമായി തീർന്നതെന്നും ജോജോ തോമസ് കൂട്ടി ചേർത്തു.
വസായ് ഡിസ്റ്റിക്ക് കോൺഗ്രസ് കമിറ്റി നടത്തിയ തിരംഗയാത്ര രക്തസാക്ഷി സ്മാരക മണ്ഡപം പപ്പാടിയിൽ നിന്ന് സ്വതന്ത്ര സേനാനിയായ അണ്ണാസാഹെബ് വർതക് പർണക വസായ് വരെ നടത്തിയ ത്രിവർണ്ണ റാലിക്ക് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജില്ലാ പ്രഭാരി ജോജോ തോമസ്,ഡിസിസി പ്രസിഡന്റ് ഒനിൽ അൽമേഡ , എംപിസിസി ജനറൽ സെക്രട്ടറി വിജയ് പാട്ടീൽ , മുതിർന്ന നേതാക്കൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.