New Update
/sathyam/media/media_files/qYLgZQXFqcWFQIFbJAQh.jpg)
ഡല്‍ഹി: റോഡ് മുറിച്ചുകടക്കവെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറുപ്പിച്ച യുവതിയ്ക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് ഭോസാരി പ്രദേശത്ത് യുവതി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.
Advertisment
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ സ്ത്രീയെ ഇടിക്കുന്നതും ഇടിയുടെ ആഘാതത്തില്‍ യുവതി തെറിച്ച് വീഴുന്നതും കാണാം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ സഹോദരനില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ വിനയ് വിലാസ് നായ്‌കെരെ പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us