/sathyam/media/media_files/lJZkJpRuEaFXnMLLIBD9.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. 48 പേരുടെ ലിസ്റ്റ് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
പട്ടികയിൽ ഇടം പിടിച്ചവരിൽ പ്രമുഖ നേതാക്കളായ പൃഥ്വിരാജ് ചവാനും പിസിസി അധ്യക്ഷൻ നാനാ പടോലെയും ഉൾപ്പെടും. പൃഥ്വിരാജ് ചവാൻ കരാട് സൗത്തിൽ നിന്നും നാനാ പടോലെ സകോലിയിൽ നിന്നും മത്സരിക്കും. 25 സിറ്റിംഗ് എംഎൽഎമാർ വീണ്ടും ജനവിധി തേടും.
മഹാവികാസ് അഘാഡി (ഇന്ത്യാ മുന്നണി) സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേനയും (ഉദ്ദവ് വിഭാഗം) എൻസിപിയും (ശരദ് പവാർ വിഭാഗം) 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. പെസന്റ്സ് വർക്കേഴ്സ് പാർട്ടി, സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, ആംആദ്മി പാർട്ടി എന്നിവരെക്കൂടി സഖ്യത്തിൽ ഉൾപ്പെടുത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.
18 സീറ്റുകൾ ഈ കക്ഷികൾക്കായി നീക്കിവെക്കും. നവംബർ 20നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us