മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചു. 288 സീറ്റുകളില്‍ 230 ഇടത്താണ് എന്‍ഡിഎ സഖ്യം വിജയിച്ചത്. ഇന്ത്യാ സഖ്യം തകര്‍ന്നടിഞ്ഞു.
മഹാരാഷ്ട്രയില്‍ മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരാണു വിജയിച്ചത്. ബാരാമതിയില്‍ അജിതിനെതിരെ നിര്‍ത്തിയ ശരദ് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാര്‍ തോല്‍വി നേരിട്ടു.
114 സീറ്റുകളില്‍ വിജയം ഉറപ്പിച്ച ബി.ജെ.പി 19 സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. ശിവസേന(എസ്.എച്ച്.എസ്.) 51 സീറ്റുകളിലും വിജയം ഉറപ്പിക്കുകയും 6 സീറ്റുകളില്‍ ലീഡും ചെയ്യുന്നു. എന്‍.സി.പി. 38 സീറ്റുകള്‍ വിജയിക്കുകയും മൂന്നിടത്ത് ലീഡ് ചെയ്യുകയുകയുമാണ്. ശിവസേന (യു.ബി.ടി.) 20 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസാകട്ടേ 15 സീറ്റുകളിലേക്കു ചുരുങ്ങി.
എന്‍.ഡി.എ സഖ്യമായ മഹായുതിയില്‍ ബി.ജെ.പി, ശിവസേന, എന്‍.സി.പി എന്നിവരാണ് അണിനിരക്കുന്നത്. കോണ്‍ഗ്രസ്, എന്‍.സി.പി.എസ്.പി, ശിവസേന യു.ബി.ടി എന്നിവരാണു പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയിലെ പ്രധാന കക്ഷികള്‍.
ഇന്ത്യാ സഖ്യം തോല്‍വി സമ്മതിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തോല്‍വി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പിന്തുണ നല്‍കിയ സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും രാഹുല്‍ നന്ദി പറഞ്ഞു.
/sathyam/media/media_files/2024/11/23/8-1120490.jpg)
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ വീതം നല്‍കുന്ന ലഡ് കി ബഹിന്‍ യോജന എന്ന പെന്‍ഷന്‍ പദ്ധതി, രണ്ടാമത്തേത് മുന്നണിയാണെങ്കിലും ഫഡ്‌നാവിസ്, അജിത് പവാര്‍, ഏക് നാഥ് ഷിന്‍ഡേ എന്നിവരുടെ യോജിച്ചുള്ള നില്‍പ്,
മുന്നാമത്തേതു പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങളുടെ മുനയൊടിച്ച് കൊണ്ടുള്ള പ്രചാരണം എന്നിവയാണ് മഹായുതി തെരഞ്ഞെടുപ്പ് തൂത്തുവാരാന്‍ കാരണമായതെന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ വന്‍മുന്നേറ്റം നടത്തുകയും ഏറ്റവും വലിയ ഒറ്റകക്ഷിയുമായതിനാല്‍ ബി.ജെ.പി നേതാവായ ഫഡ് നാവിസ് മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായം പലരും ഉയര്‍ത്തുന്നുണ്ട്.