മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ആർക്കും അംഗീകരിക്കാനാവാത്തതാണെന്നും ഇ.വി.എം സംബന്ധിച്ച പ്രശ്നങ്ങൾ ആരും ഗൗരവമായെടുക്കുന്നില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ.
'ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഫലമാണ് പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പോലും ഇത് ഉൾക്കൊള്ളാനാവുന്നില്ല' -അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ സമൂഹമാധ്യമ പ്രതികരണങ്ങൾ നോക്കൂ. ഞങ്ങളുടെ വോട്ടുകൊണ്ടല്ല സർക്കാർ നിലവിൽ വരുന്നത് എന്നാണ് ജനം പറയുന്നത്. വോട്ടുകളുടെ കണക്കിലെ അന്തരം സംബന്ധിച്ച് ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ആരും കേൾക്കുന്നില്ല. ഒരു ജനകീയ മുന്നേറ്റമാണ് ഈ വിഷയത്തിൽ മുന്നിലുള്ള വഴി - പട്ടോലെ പറഞ്ഞു.
ഞങ്ങൾ സുപ്രീംകോടതിയിൽ പോയി. എന്നാൽ, ആരോപണം തെളിയിച്ചിട്ട് വരാനാണ് സുപ്രീംകോടതി പറഞ്ഞത്. ജനങ്ങൾ പറയുന്നത്, അവർ ചെയ്തത് ഒരാൾക്ക് കിട്ടിയത് മറ്റൊരാൾക്ക് എന്നാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.