മുംബൈ: കൊലക്കേസ് പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച് മന്ത്രിയുടെ അനുയായി. മഹാരാഷ്ട്ര മന്ത്രി സഞ്ജയ് മുണ്ടെയുടെ അടുത്ത അനുയായിയാണ് ബീഡ് ജില്ലയിലെ സര്‍പഞ്ചിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലില്‍ പോയികണ്ടത്.
14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതി വാല്‍മിക് കരാഡും എന്‍സിപി മന്ത്രിയുടെ അടുത്ത അനുയായിയാണ്.
കൊള്ളയടിക്കാനുള്ള ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഡിസംബര്‍ 9 ന് സര്‍പഞ്ചായ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്
ശനിയാഴ്ച ധനഞ്ജയ് മുണ്ടെയുടെ അടുത്ത അനുയായിയായ ബാലാജി തണ്ടാലെ കനത്ത സുരക്ഷ വകവയ്ക്കാതെ കരാഡ് തടവിലിരിക്കുന്ന ബീഡ് സിറ്റി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തന്നെ ചോദ്യം ചെയ്യാന്‍ സിഐഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നുവെന്നാണ് തണ്ടാലെ അവകാശപ്പെടുന്നത്.
എന്നാല്‍ പ്രതിയുമായി രാഷ്ട്രീയ നേതാക്കള്‍ക്ക് പൊലീസ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയതായി ആരോപിച്ച് കൊല്ലപ്പെട്ട സര്‍പഞ്ചിന്റെ സഹോദരന്‍ പരാതി നല്‍കി.
സംഭവം രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്, എന്‍സിപി (ശരദ് പവാര്‍ വിഭാഗം) നേതാവ് ജിതേന്ദ്ര അവ്ഹദ് സംഭവത്തെ അപലപിച്ച് രംഗത്തെത്തി
അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രാദേശിക രാഷ്ട്രീയക്കാരുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണത്തിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി മുണ്ടെ രാജി വയ്ക്കണമെന്നും അവാദ് ആവശ്യപ്പെട്ടു.